ഭരണത്തുടര്‍ച്ച പ്രവചിച്ച്‌ 24 ന്യൂസ് രണ്ടാം ഘട്ട സര്‍വേയും

Sunday, 28 Feb, 9.34 pm

തിരുവനന്തപുരം | ഇടതുമുന്നണി ഭരണത്തില്‍ തുടരുമെന്ന പ്രീപോള്‍ സര്‍വേ ഫലവുമായി 24 ന്യൂസ്. ചാനലിന്റെ രണ്ടാം ഘട്ട സര്‍വേയിലാണ് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നത്. ഒന്നാം ഘട്ട സര്‍വേയിലും ഭരണത്തുടര്‍ച്ചയായിരുന്നു ഫലം.

എല്‍ ഡി എഫ് 72 മുതല്‍ 77 വരെ സീറ്റുകള്‍ നേടുമെന്നാണ് പുതിയ സര്‍വേ ഫലം. യു ഡി എഫ് 63 മുതല്‍ 69 വരെ സീറ്റുകളും എന്‍ ഡി എയും മറ്റുള്ളവരും ഒന്ന് മുതല്‍ രണ്ട് വരെ സീറ്റുകളും നേടുമെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയന്‍ തന്നെ എത്തണമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയാണ് രണ്ടാമത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാകട്ടെ മൂന്നാമതാണുള്ളത്.