45കാരി കൊല്ലപ്പെട്ട നിലയില്‍, മുഖം വികൃതമാക്കി; മകന്‍ ഒളിവില്‍

Sunday, 28 Feb, 9.31 pm

ചണ്ഡീഗഡ്: പഞ്ചാബില്‍ 45കാരി കൊല്ലപ്പെട്ട നിലയില്‍. ഊര്‍മിള ദേവിയെയാണ് തുറസായ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളുടെ പരാതിയില്‍ മകനെതിരെ കേസടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഖോത്രന്‍ കോളനിയില്‍ ഞായറാഴ്ചയാണ് സംഭവം. ഊര്‍മിള ദേവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മകള്‍ രേഖയുടെ പരാതിയില്‍ മകന്‍ ദീപക്കിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദീപക് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ച്ചയായ ആക്രമണത്തില്‍ മുഖം വികൃതമാക്കിയിട്ടുണ്ട്. അതിനാല്‍ വീട്ടുകാര്‍ ഊര്‍മിളയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയതായി പൊലീസ് പറയുന്നു.