സ്വര്‍ണ വിലയിടിവ് താല്‍ക്കാലികമോ? സ്വര്‍ണത്തിന്റെ ചാഞ്ചാട്ടം എങ്ങോട്ട്

Sunday, 28 Feb, 9.34 pm

അന്താരാഷ്ട്ര സ്വര്‍ണ വില 1,720 ഡോളര്‍ വരെ താഴ്ന്ന ശേഷം 1735 ഡോളറിലാണിപ്പോള്‍ വ്യാപാരം നടക്കുന്നത്. രൂപ കൂടുതല്‍ ദുര്‍ബലമായി 73.60 നിലവാരത്തിലേക്ക് എത്തിയതാണ് സ്വര്‍ണ വിലയില്‍ ഈ വന്‍ ഇടിവിന് കാരണം. ഒരു കിലോഗ്രാം തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് 47 ലക്ഷം രൂപയിലേക്കെത്തിയിട്ടുണ്ട്. നിലവില്‍ കേരളത്തിലെ സ്വര്‍ണ നിരക്ക് ​ഗ്രാമിന് 4,270 രൂപയും പവന് 34,160 രൂപയുമാണ്.

കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ അവസാനം തുടങ്ങിയ ലോക്ക്ഡൗണ്‍ ജൂലൈയില്‍ അവസാനിക്കുമ്ബോള്‍ സ്വര്‍ണ വില ഏതാണ്ട് പാരമ്യത്തിലേക്കെത്തുകയായിരുന്നു. വിപണികളെല്ലാം നിശ്ചലമാകുകയും വ്യാപാരങ്ങളെല്ലാം മന്ദീഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ വന്‍കിട കോര്‍പറേറ്റുകളടക്കം വലിയ തോതില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചത് സ്വര്‍ണ വില ഉയരുവാന്‍ കാരണമായിരുന്നു.