കേരള മോഡല്‍ പ്രസിദ്ധം; സര്‍വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റേത്: മുഖ്യമന്ത്രി

Sunday, 28 Feb, 9.31 pm

സര്‍വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റേതെന്നും കേരള മോഡല്‍ പ്രസിദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വികസിത മുതലാളിത്ത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന നിലയിലേക്ക് ചില കാര്യങ്ങളില്‍ നമ്മുടെ നാട് എത്തിയെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് കാലത്ത് വലിയ കൊഴിഞ്ഞുപോക്കുണ്ടായി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചത് അനേകം കുട്ടികള്‍ക്കാണ് ആശ്വാസമായത്.

പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്‍ഡിഎഫിന്റെ കാലത്ത് 6,80000 കുട്ടികള്‍ കൂടുതലായി വന്നുചേര്‍ന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളിലേക്കാണിന്ന് കുട്ടികള്‍ പോകുന്നത്.