കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പിളര്‍പ്പിലേക്കെന്ന് സൂചന; വിമതനേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ സാധ്യത

Sunday, 28 Feb, 9.36 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ ഒരു പിളര്‍പ്പിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണ് ഗുലാം നബി ആസാദിന്‍റെ നേതൃത്വത്തിലുള്ള ജി-23ല്‍പ്പെട്ട വിമതനേതാക്കള്‍ കശ്മീരില്‍ നടത്തിയ സമ്മേളനമെന്ന് കരുതപ്പെടുന്നു.

ജി-23ല്‍പ്പെട്ട നേതാക്കളുടെ സംഘം ജൂണില്‍ നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും സാധ്യതയുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ നിശ്ശബ്ദയുദ്ധമെന്ന സ്ഥിതി വിട്ട് കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്തന്നെ പരസ്യയുദ്ധം നടത്താനാണ് ഇവരുടെ നീക്കമെന്നറിയുന്നു.

കഴിഞ്ഞ ദിവസം കാവിത്തൊപ്പിയണിഞ്ഞാണ് കശ്മീരില്‍ നടന്ന ശാന്തി സമ്മേളനമെന്ന് പേരിട്ട യോഗത്തില്‍ കപില്‍ സിബലും ആനന്ദ ശര്‍മ്മയും ഗുലാം നബി ആസാദും രാജ് ബബ്ബറും എല്ലാം പങ്കെടുത്തത്.