24 മണിക്കൂറിനിടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ധനവ്

Sunday, 28 Feb, 9.31 pm

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നിരിക്കുന്നത്.

രാജ്യത്ത് പുതിയതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചവരില്‍ 86.37 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിലാണെന്നു കേന്ദ്ര സര്‍ക്കാര്‍ പറയുകയുണ്ടായി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും വിവിധ സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ബുധനാഴ്ച തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയക്കുകയുണ്ടായി.