ഹൈ​ദ​രാ​ബാ​ദി​നെ സ​മ​നി​ല​യി​ല്‍ കു​ടു​ക്കി ഗോ​വ പ്ലേ ​ഓ​ഫി​ല്‍

Sunday, 28 Feb, 9.29 pm
ഫ​ത്തോ​ര്‍​ഡ: ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ ഗോ​ള്‍ ര​ഹി​ത സ​മ​നി​ല​യി​ല്‍ കു​ടു​ക്കി എ​ഫ്സി ഗോ​വ ഐ​എ​സ്‌എ​ല്‍ പ്ലേ ​ഓ​ഫി​ല്‍ ക​ട​ന്നു. പ്ലേ ​ഓ​ഫി​ല്‍ ക​ട​ക്കാ​ന്‍ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന ഹൈ​ദ​രാ​ബാ​ദ് കൈ​യ്മെ​യ് മ​റ​ന്ന് പോ​രാ​ടി​യെ​ങ്കി​ലും ഗോ​ള്‍ മാ​ത്രം അ​ക​ന്നു​നി​ന്നു.

ഗോ​ള്‍ ര​ഹി​ത​മെ​ങ്കി​ലും ആ​വേ​ശം പൊ​ടി​ക്കു​പോ​ലും കു​റ​വി​ല്ലാ​ത്ത മ​ത്സ​ര​ത്തി​നാ​ണ് ഫ​ത്തോ​ര്‍​ഡ് സ്റ്റേ​ഡി​യം സാ​ക്ഷ്യം​വ​ഹി​ച്ച​ത്. പ്ലേ ​ഓ​ഫി​ല്‍ ക​ട​ക്കാ​ന്‍ സ​മ​നി​ല മ​തി​യാ​കു​മാ​യി​രു​ന്ന ഗോ​വ ക​ട്ട​പ്ര​തി​രോ​ധം തീ​ര്‍​ത്ത​പ്പോ​ള്‍ ഹൈ​ദ​രാ​ബാ​ദി​ന്‍റെ മെ​യി​ന്‍ ആ​ക്ര​മ​ണ​മാ​യി​രു​ന്നു.