ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദം പ്ര​തി​പ​ക്ഷ ഗൂ​ഡാ​ലോ​ച​ന: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

Sunday, 28 Feb, 9.31 pm
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി ന​ല്ല ടൂ​റി​സ്റ്റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ഹു​ല്‍ ക​ട​ലി​ല്‍ ചാ​ടി​യ​തു​കൊ​ണ്ട് ടൂ​റി​സം വ​കു​പ്പി​നാ​ണ് നേ​ണ്ട​മു​ണ്ടാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദം ഗൂ​ഡാ​ലോ​ച​ന​യെ​ന്ന് പി​ണ​റാ​യി ആ​രോ​പി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ പ്ര​തി​പ​ക്ഷം ശ്ര​മം ന​ട​ത്തി. ഇ​തി​നാ​യി പ്ര​തി​പ​ക്ഷം ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റി​ല്‍ സ​ര്‍​ക്കാ​രി​ന് ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെ​യ്തു. നി​മ​യ​മി​ല്ലാ​തി​രു​ന്നി​ട്ടും ലി​സ്റ്റി​ന് കാ​ലാ​വ​ധി നീ​ട്ടി​ന​ല്‍​കി.